NEWS
കൊല്ലത്ത് പതിനാലുകാരി ഗർഭിണിയായ സംഭവത്തിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ
24/06/2025 06:26 PM IST
nila

കൊല്ലത്ത് പതിനാലുകാരി ഗർഭിണിയായ സംഭവത്തിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയിലാണ് പതിനാലുകാരി ഏഴുമാസം ഗർഭിണിയായത്. കടയ്ക്കൽ സ്വദേശിയായ 19 കാരനാണ് അറസ്റ്റിലായത്.
പെൺകുട്ടിക്കു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണു സംഭവം പുറത്തറിയുന്നത്. രക്ഷിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണു ഗർഭിണിയാണെന്നു സ്ഥിരീകരിച്ചത്. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ഇപ്പോൾ മാതാവിന്റെ സംരക്ഷണയിലാണ് പെൺകുട്ടി. വൈകാതെ ശിശുക്ഷേമ സമിതിയിലേക്ക് കൈമാറും. പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











